മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ പ്രതിഷേധം

ആളിക്കത്തിച്ചതിന് പിന്നില്‍ പി ജയരാജന്റെ അനവസരത്തിലുള്ള ഇടപെടുണ്ടെന്ന് വിലയിരുത്തി സിപിഎം. രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ആയുധമാക്കും വിധം വിവാദം വളര്‍ത്തിയതിന് പിന്നില്‍ പി ജയരാജന്റെ മോര്‍ച്ചറി പരാമര്‍ശത്തിന് വലിയ പങ്കുണ്ടെന്നാണ് ഉയരുന്ന ആരോപണം. പരമാവധി അവഗണിച്ച് വിവാദം തണുപ്പിക്കാന്‍ തീരുമാനിച്ച സിപിഎം ഇക്കാര്യത്തില്‍ തുടര്‍ പ്രസ്താവനകള്‍ വേണ്ടെന്ന് ഷംസീറിനെയും വിലക്കിയിട്ടുണ്ട്.

എറണാകുളം കുന്നത്തുനാട് മണ്ഡലത്തില്‍ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസംഗം വിവാദമാക്കിയതും വളര്‍ത്തിയതും സംഘപരിവാര്‍ ഹാന്റിലുകളാണ്. പിന്നാലെയാണ് തലശേരി ക്യാമ്പ് ഓഫീസിക്ക് യുവമോര്‍ച്ച മാര്‍ച്ച്. തുടര്‍ന്നാണ് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയുടെ കൊലവിളി പ്രസംഗവും, ഇത് ഏറ്റുപിടിച്ച പി ജയരാജന്റെ മറുപടി പ്രസംഗവും എത്തിയത്. സീമകള്‍ ലംഘിച്ച് വിവാദം ആളിക്കക്കത്തിയതും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ക്ക് വരെ അത് ഏറ്റുപിടിക്കേണ്ടി വന്നതും പി ജയരാജന്റെ പ്രസംഗത്തിലൂടെയാണെന്നാണ് സിപിഎം വിലയിരുത്തല്‍.

 

Leave a Reply

Your email address will not be published. Required fields are marked *