രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ലോകമെമ്പാടും ഇന്ത്യയുടെ യശസ്സുയര്‍ത്തിയ വിധിയാണിത്. വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറന്നു തന്നെ വയ്ക്കാന്‍ രാഹുല്‍ ഗാന്ധിയെ സഹായിച്ച സുപ്രീംകോടതിക്ക് പ്രത്യേക നന്ദി. രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് കോടതിവിധി.

സുപ്രീംകോടതി വിധി കേരളത്തിന്റെയും വയനാടിന്റെയും വിജയമാണ്. വയനാടിന് അവരുടെ പ്രിയപ്പെട്ട എം.പിയെ തിരികെ കിട്ടി. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകനായി പാര്‍ലമെന്റിനകത്തും പുറത്തും വര്‍ദ്ധിത വീര്യത്തോടെ രാഹുല്‍ ഗാന്ധി ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം തുടരും.കെ.പി.സി.സിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വലസ്വീകരണം നല്‍കും.

രാജ്യം മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക് നീതി ലഭിച്ചതില്‍ സന്തോഷിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം രാജ്യത്ത് വിവിധയിടങ്ങളില്‍ പത്തോളം അപകീര്‍ത്തിക്കേസുകളില്‍ കുടുക്കി നിശബ്ദനാക്കാന്‍ ശ്രമിച്ച ബി.ജെ.പി രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണം. അപകീര്‍ത്തിക്കേസില്‍ മാപ്പു പറയില്ലെന്ന രാഹുല്‍ഗാന്ധിയുടെ സുധീരമായ നിലപാട് ശ്ലാഘനീയമാണ്. ജനങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹം ശബ്ദമുയര്‍ത്തിയത്. ഗുജറാത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഗൂഢാലോചന

 

Leave a Reply

Your email address will not be published. Required fields are marked *