ഷംസീറിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് എന്‍എസ് എസ്

ഷംസീറിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സ്പീക്കറുടെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണ്. മാപ്പുപറയാനും തിരുത്തിപ്പറയാനും ഉദ്ദേശിക്കുന്നില്ല എന്നുള്ള എം.വി.ഗോവിന്ദന്റെ പ്രതികരണം പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ കാണുന്നുള്ളൂ. ഇതൊന്നും വിശ്വാസികളുടെ വേദനയ്ക്കു പരിഹാരമാകുന്നില്ല.

വിശ്വാസസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ നടത്തിയ നാമജപഘോഷയാത്രയ്‌ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ് എസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 28 അംഗ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ മുഴുവന്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനു മുന്‍പ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗവും ചേര്‍ന്നിരുന്നു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷമായിരുന്നു യോഗം.

 

Leave a Reply

Your email address will not be published. Required fields are marked *