എന്‍ സി പി നേതാവും കുട്ടനാട് എം എല്‍ എയുമായ തോമസ് കെ തോമസിന്റെ വധശ്രമ പരാതി പൊലീസ് അന്വേഷിക്കട്ടേയെന്ന് മന്ത്രി എ കെ ശശീന്ദ്രന്

തിരുവനന്തപുരം: വധിക്കാന്‍ ശ്രമിച്ചുവെന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തല്‍ ഗുരുതരമായ വിഷയമാണെന്നും പൊലീസ് അന്വേഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
എന്തിനാണ് വധശ്രമത്തെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കുന്നതെന്നും പാര്‍ട്ടിയില്‍ ഈ പരാതി ഇതുവരെ ഉന്നയിച്ചില്ലെന്നും ശശീന്ദ്രന് പറഞ്ഞു. വധ ശ്രമത്തെ പാര്‍ട്ടിയിലെ പടലപ്പിണക്കവുമായി ബന്ധിപ്പിക്കാനുള്ള തോമസിന്റെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു.’എം എല്‍ എ സ്ഥാനത്തിന് വേണ്ടി തോമസിനെ കൊല്ലാന്‍ മാത്രം ക്രൂരന്മാര് എന്‍ സി പിയിലില്ല. തോമസ് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയെ മുഖ്യശത്രുവായി കാണുകയാണ്. മനപ്പൂര്‍വം പാര്‍ട്ടിയെ മോശമാക്കാന്‍ ശ്രമിക്കുന്നു. തോമസിന് പാര്‍ട്ടി നടപടിയെ കുറിച്ച് ധാരണയില്ല.
പക്വതയുമില്ല’ശശീന്ദ്രന് ആരോപിച്ചു.പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ളവര്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടത്തുന്നുവെന്ന് തോമസ് കെ തോമസ് ഡി ജി പിയ്ക്ക് പരാതി നല്‍കിയിരുന്നു. തന്റെ മുന്‍ ഡ്രൈവറായ തോമസ് കുരുവിളയെ സ്വാധീനിച്ചാണ് വാഹനം അപകടത്തില്‍പെടുത്താന്‍ ശ്രമിച്ചതെന്നും പാര്‍ട്ടിയിലെ ചേരിപ്പോരാണ് ഇതിന് കാരണമെന്നും എം എല്‍ എ ആരോപിച്ചു. എന്‍ സി പി ദേശീയ നിര്‍വാഹക സമിതി അംഗം റെജി ചെറിയാന് തന്നെ വധിക്കാന്‍ ശ്രമിച്ചെന്നാണ് തോമസിന്റെ പരാതിയിലുള്ളത്.