സോളാറില്‍ വേട്ടയാടിയ സിപിഎമ്മിന് പുതുപ്പള്ളി മറുപടി നല്‍കുമെന്ന് സതീശന്‍

തിരുവനന്തപുരം: മിത്ത് വിവാദം പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ചര്‍ച്ചയാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം

എന്‍എസ്എസിനുണ്ട്. സോളാറില്‍ വേട്ടയാടിയ സിപിഎമ്മിന് പുതുപ്പള്ളി മറുപടി നല്‍കും. മരണപ്പെട്ട ഉമ്മന്‍ ചാണ്ടിയേയും അവര്‍ വെറുതെ വിടുന്നില്ല. ജനമനസില്‍ പുണ്യാളന്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

മക്കള്‍ രാഷ്ട്രീയം എന്ന വിമര്‍ശനത്തെ പൂര്‍ണ്ണമായി തള്ളുകയാണ് പ്രതിപക്ഷ നേതാവ്. ചാണ്ടി ഉമ്മന്‍ സ്വര്‍ണ നൂലില്‍ കെട്ടിയിറക്കിയ രാജകുമാരനല്ല ചാണ്ടി ഉമ്മനെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് കുടുംബത്തെ അറിയിക്കുകയായിരുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ചാണ്ടി ഉമ്മന് നേരത്തെ തന്നെ സീറ്റ് കിട്ടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *