മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ ടി. വീണ സ്വകാര്യ കമ്പനിയില്‍ നിന്ന് കോടികളുടെ മാസപ്പടി വാങ്ങിയെന്ന വിവരം പുറത്തുവന്നു

മുഖ്യമന്ത്രിയുടെ ഭാവിയേക്കാള്‍ കൂടുതല്‍ ആശങ്ക മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കാര്യത്തിലാണ്.ഭാര്യ വീണ വിജയന്റെ സമ്പാദ്യത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചോ എന്ന പരിശോധന ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. 2021 ല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നല്കിയ സത്യവാങ്മൂലമാണ് റിയാസിന് വിനയാകുന്നത്.
കൊച്ചി മിനറല്‍ ആന്റ് റൂട്ടൈല്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് 1.72 കോടി മാസപ്പടി ഇനത്തില്‍ വീണക്ക് ലഭിച്ചെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 2018-19 ല്‍ സോഫ്റ്റ് വെയര്‍ ചാര്‍ജിനത്തില്‍ 96 ലക്ഷവും 2019 -20 ല്‍ വീണയുടെ എക്സാ ലോജിക്ക് കമ്പനിക്ക് 21 ലക്ഷവും ലഭിച്ചു.2017 18 ല്‍ 15 ലക്ഷവും 2019 – 20 ല്‍ 40 ലക്ഷവും വീണയുടെ അക്കൗണ്ടിലേക്ക് ലഭിച്ചു. ഇതാണ് വീണക്ക് കുരുക്കാകുന്നത്.
2017-18 ല്‍ 10.42 ലക്ഷം, 2019 -20 ല്‍ 30.72 ലക്ഷവും ആണ് തന്റെ വരുമാനമെന്നാണ് വീണ സമര്‍പ്പിച്ച ആദായ നികുതി രേഖയില്‍ ഉള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന് റിയാസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഈ കണക്കാണ് കാണിച്ചിരിക്കുന്നത്. ഇത് ആര്. പി. ആക്റ്റ് 125 (എ) യുടെ നഗ്നമായ ലംഘനമാണ്. തെറ്റായ സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് എഐഡിഎംകെ എം.പി രവീന്ദ്രനാഥിനെ മദ്രാസ് ഹൈക്കോടതി അയോഗ്യത കല്പിച്ചിരുന്നത് അടുത്തിടെയാണ്.
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി പന്നീര് ശെല്‍വ ത്തിന്റെ മകനാണ് രവീന്ദ്രനാഥ്. വീണ വിജയന്റെ ഭര്‍ത്താവ് എന്ന നിലയില്‍ ആണ് റിയാസിനെ പിണറായി മന്ത്രിയാക്കിയതെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ പോലും ഉയര്‍ന്നിരുന്നു. റിയാസ് തെറ്റായ സ്വത്ത് വിവരങ്ങള്‍ ആണ് സമര്‍പ്പിച്ച തെന്ന ആരെങ്കിലും പരാതി പെട്ടാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി പരിശോധിച്ച് അടുത്ത നടപടിയിലേക്ക് കടക്കും. വീണ വിജയന്റെ മാസപ്പടിയില്‍ അയോഗ്യനാക്കപ്പെടുമോ എന്ന ആശങ്കയിലാണ് മന്ത്രി റിയാസ് .