ഉമ്മന്‍ ചാണ്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിട്ടുണ്ട് എന്നു നേതാവ് വി.ഡി.സതീശന്‍

തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥി ആയതോടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ വീണ്ടും ആക്ഷേപിക്കാനുള്ള തരംതാണ ആരോപണം സിപിഎം മൂന്നാംകിട നേതാക്കന്മാരെക്കൊണ്ട് ഉന്നയിപ്പിക്കുകയാണ്. അവരോടു മറുപടിയില്ല. സത്യം ജനം അറിയണം.

തിരഞെടുപ്പില്‍ രാഷ്ട്രീയം പറയുമെന്നു പറഞ്ഞിട്ട് തരംതാണ ആരോപണങ്ങളിലേക്കാണു സിപിഎം കടക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍ക്കാരിനു പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നതിന്റെ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിനും ഉണ്ടെന്ന സിപിഎമ്മിന്റെ കോട്ടയം ജില്ലാ കമ്മറ്റി അംഗം അനില്‍കുമാര്‍ അരോപണം ഉന്നയിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു വി.ഡി.സതീശന്‍.

സര്‍ക്കാര്‍ ഒരു ചികിത്സയും കൊടുത്തിട്ടില്ല അദ്ദേഹത്തിന്. ആ കുടുംബത്തിലെ നാലു പേരും മാറി മാറി അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്നു. അവര്‍ അത്ര നോക്കിയാണു നിന്നത്. ഞങ്ങളോട് ഒരു സഹായവും അവര്‍ ചോദിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി എല്ലാ കാര്യങ്ങളും പാര്‍ട്ടി ചെയ്തു കൊടുത്തിട്ടുണ്ട്.

രാഹുല്‍ ഗാന്ധി എല്ലാ ആഴ്ചയിലും അദ്ദേഹത്തിന്റെ രോഗവിവരം തിരക്കിക്കൊണ്ടിരുന്നു. ജോഡോ യാത്രയില്‍ ചാണ്ടി ഉമ്മന്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം നടക്കുമ്പോള്‍, കുറച്ചു ദിവസം പിതാവിനൊപ്പം പോയി നില്‍ക്കാന്‍ പറഞ്ഞ് അദ്ദേഹത്തെ ബെംഗളൂരുവിലേക്കു പറഞ്ഞയച്ചിട്ടുണ്ട് രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയും മിക്കപ്പോഴും വിളിച്ചു വിവരങ്ങള്‍ തിരക്കിയിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *