എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പുകഴ്ത്തി പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ്

വിശ്വാസത്തെ വിലയ്‌ക്കെടുക്കാന്‍ ഒരു വര്‍ഗീയവാദിയും എന്‍എസ്എസ് ആസ്ഥാനത്തേക്ക് വരേണ്ട എന്ന നിലപാടെടുത്തയാളാണ് സുകുമാരന്‍ നായര്‍ എന്നും ആര്‍എസ്എസും എന്‍എസ്എസും ഒന്നല്ലെന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ രാഷ്ട്രീയവുമായി വിശ്വാസത്തെ വിലയ്‌ക്കെടുക്കാന്‍ ഒരു വര്‍ഗീയവാദിയും എന്‍എസ്എസിന്റെ ആസ്ഥാനത്തേക്ക് വരേണ്ടതില്ല എന്ന് തീര്‍ത്തു പറഞ്ഞ് മതനിരപേക്ഷ രാഷ്ട്രീയത്തോട് കൂറു പ്രകടിപ്പിച്ച അനുഭവമുണ്ട് എന്‍എസ്എസിന്റെ നേതൃത്വത്തിന്. അങ്ങനെ മതനിരപേക്ഷത ഉയര്‍ത്തി പിടിക്കുന്ന, വിശ്വാസത്തെ വര്‍ഗീയതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ നിലപാടെടുത്ത ഒരു നേതൃത്വത്തിന്, ഏതു സാമുദായിക പ്രസ്ഥാനത്തിനും ഇടതുപക്ഷവുമായി വിയോജിക്കാനല്ല മറിച്ച് യോജിക്കാനാണ് കാരണങ്ങളുള്ളത്.

തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നും ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ജയിച്ചു കയറാന്‍ ആഗ്രഹിക്കുന്ന ഒരു പ്രമുഖ നേതാവ് അദ്ദേഹത്തിന്റെ വര്‍ഗീയ രാഷ്ട്രീയ അജന്‍ഡയുമായി എന്‍എസ്എസ് ആസ്ഥാനത്തേക്ക് വന്നു. അപ്പോള്‍ അദ്ദേഹത്തെ അവിടെനിന്നു പുറത്താക്കിക്കൊണ്ട് പറഞ്ഞത് രണ്ടാമതൊരു കാവിയുമായി എന്‍എസ്എസ് ആസ്ഥാനത്തേക്ക് ആരും വരേണ്ടതില്ല എന്നാണ്.

ആര്‍എസ്എസുമായി പരസ്യ രാഷ്ട്രീയ കൂട്ടുകെട്ടിനുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി എവിടെയെങ്കിലും പറഞ്ഞോ ആര്‍എസ്എസും എന്‍എസ്എസും ഒന്നാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി എവിടെയെങ്കിലും പറഞ്ഞോ? ബിജെപിക്കു വേണ്ടി പ്രമേയം പാസാക്കിയ ചില ഘടകങ്ങളെ പിരിച്ചുവിടാന്‍ കരളുറപ്പ് കാണിച്ചിട്ടുണ്ട് അദ്ദേഹം.’ ജെയ്ക് ചോദിച്ചു. ഇന്നലെ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജെയ്ക് സുകുമാരന്‍ നായരെ സന്ദര്‍ശിച്ചിരുന്നു. മന്ത്രി വാസവനും ജെയ്ക്കിന് ഒപ്പമുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *