പുതുപ്പള്ളിയുടെ സമഗ്ര വികസനമാണ് ലക്ഷ്യം എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്

ആരോഗ്യം, കുടിവെള്ളം, മറ്റുക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലൂന്നിയ വികസനം നടപ്പാക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്. കായികാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പുതുപ്പള്ളി ആവശ്യപ്പെടുന്നുണ്ട്. എല്ലാ മേഖലകളെയും കേന്ദ്രീകരിച്ചുള്ള സമഗ്രമായ വികസനം നടപ്പാക്കുമെന്നും ജെയ്ക് സി. തോമസ് പറഞ്ഞു.
49 വര്‍ഷം പഴക്കമുള്ള ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിനെ കൊതിപ്പിക്കുന്ന ഇടിഞ്ഞു പൊളിയാറായ കെട്ടിടം പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണോ വികസനത്തിന്റെ നേര്‍സാക്ഷ്യമെന്നും ജെയ്ക് ചോദിച്ചു.
പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ലക്ഷക്കണക്കിനു ശേഷിയുള്ള കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പൂര്‍ത്തീകരിക്കുകയാണ്. പുതുപ്പള്ളിയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രാദേശികമായി അധികാരത്തില്‍ വന്ന ശേഷം സംഭവിക്കാന്‍ പോകുകയാണെന്നും ജെയ്ക് സി. തോമസ് പ്രതികരിച്ചു
വികസനത്തെ സംബന്ധിച്ച് സംവാദത്തിന് യുഡിഎഫിനെ സ്നേഹപൂര്‍വം ക്ഷണിക്കുകയാണ്. എല്ലാ മനുഷ്യരെയും ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങളെക്കുറിച്ച് സംവാദത്തിന് ക്ഷണിച്ചാല്‍ യുഡിഎഫ് പ്രതിനിധിക്കോ നേതാക്കള്‍ക്കോ മറുപടിയില്ല. കൃഷി ഭവനുണ്ടെന്നും എസ്ബിഐക്ക് ശാഖയുണ്ടെന്നുമൊക്കെയാണ് വികസനമായി യുഡിഎഫ് ചൂണ്ടിക്കാണിക്കുന്നതെന്നും ജെയ്ക കുറ്റപ്പെടുത്തി.