മാത്യു കുഴല്‍നാടന് മറുപടിയുമായി സിപിഎം നേതാവ് എ കെ ബാലന്‍

മാത്യു കുഴല്‍നാടന് മറുപടിയുമായി സിപിഎം നേതാവ് എ കെ ബാലന്‍ മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി ഒപ്പം നില്‍ക്കുന്നതെന്ന് എ കെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെയുള്ള മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു എ കെ ബാലന്‍.

നീതിക്കൊപ്പം എന്നും നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. വീണ ഐജിഎസ്ടി ഒടുക്കിയതിന്റെ രേഖകള്‍ കാണിച്ചാല്‍ ആരോപണങ്ങള്‍ പിന്‍വലിക്കുമോ. തെറ്റൊന്നു തെളിഞ്ഞാല്‍ പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണം. കുഴല്‍നാടന്‍ എവിടെനിന്നോ കിട്ടുന്ന വിവരങ്ങള്‍ വെച്ച് എന്തും വിളിച്ചു പറയുകയാണ്. ആരോപണങ്ങള്‍ തെറ്റുമ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും എ കെ ബാലന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *