വീണ വിജയന് കുരുക്കായി ഇഡി അന്വേഷണം

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി ഉള്‍പ്പെട്ട മാസപ്പടി വിവാദത്തിലാണ് ഇഡി പ്രാഥമിക പരിശോധന തുടങ്ങിയത്. കൊച്ചി ഇഡി ഓഫിസില്‍ ലഭിച്ച പരാതികളില്‍ ആണ് പരിശോധന തുടങ്ങിയത്. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പ് രേഖയിലുള്ള വ്യക്തികള്‍, സ്ഥാപനം എന്നിവയ്ക്കെതിരെയാണ് അന്വേഷണം. കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കും. വീണ വിജയനും കമ്പനിയും അന്വേഷണ പരിധിയിലാണ്.

മാസപ്പടി വിവാദം ഒതുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ മാത്രമല്ല, പിണറായി വിജയനും പണം കൈപ്പറ്റിയിട്ടുണ്ട്. വലിയ അഴിമതിയാണ് നടന്നത്. നേരിട്ടുള്ള അഴിമതിയാണ്. ഇത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മാത്യു കുഴല്‍മനാടന്‍ എംഎല്‍എ വീണ വിജന്റെ കമ്പനിക്കെതിരെ അതി രൂക്ഷമായി രംഗത്തുവന്നിരുന്നു.

വീണയുടെ കമ്പനി വാങ്ങിയ പണത്തിന് അടച്ചിട്ടില്ലെന്നായിരുന്നു മാത്യു വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.വീണയുടെ കമ്പനിയായ എക്സാലജിക് സൊലൂഷന്‍സ് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിയെന്ന് മാത്യു ആരോപിച്ചു.വീണയുടെ കമ്പനി ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപകൈപ്പറ്റിയെന്നും ഇത് ആദായനികുത തര്‍ക്കപരിഹാര ബോര്‍ഡിന്റെ രേഖകളിലൂടെ വ്യക്തമായതാണെന്നും കൂടാതെ നാല്‍പത്തിരണ്ട് ലക്ഷത്തി നാല്‍പത്തി എണ്ണായിരം രൂപ കൂടി കൈപ്പറ്റിയിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ഇതിന് ജിഎസ്ടിയായി അടച്ചതാകട്ടേ ആറ് ലക്ഷത്തി നാല്‍പത്തി എണ്ണായിരം രൂപയും. എന്നാല്‍ ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപയ്ക്ക് നികുതി അടച്ചതായി രേഖയില്ലെന്നും മാത്യു ആരോപിച്ചിരുന്നു.പതിനെട്ട് ശതാനം ശിഎസ്ടി പ്രകാരം മുപ്പത് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപ അടക്കേണ്ടതാണെന്നും മാത്യു ആരോപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇഡിയുടെ അന്വേഷണം ആരംഭിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *