ടി.വീണയ്ക്കും എക്‌സാലോജിക് കമ്പനിക്കുമെതിരെ ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയ്ക്കും എക്‌സാലോജിക് കമ്പനിക്കുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആര്‍എല്ലില്‍നിന്നു മാത്രമല്ല മറ്റ് ഒട്ടേറെ കമ്പനികളില്‍നിന്നും വീണ മാസപ്പടി കൈപ്പറ്റിയിട്ടുണ്ടെന്നും പുറത്തുവന്ന 1.72 കോടിയുടെ പലമടങ്ങ് തുക എക്‌സാലോജിക്കിലേക്ക് എത്തിയിട്ടുണ്ടെന്നും മാത്യു പറഞ്ഞു.

എംഎല്‍എ എന്ന നിലയില്‍ മറ്റു കമ്പനികളുടെ പേരുകള്‍ പുറത്തുവിടുന്നില്ല. ഈ ആരോപണങ്ങളില്‍നിന്നു സിപിഎം ഒഴിഞ്ഞുമാറിയാല്‍ അപ്പോള്‍ കാണാം. 1.72 കോടി എന്നത് ഒരു തുകയേയല്ല. ശരിക്കുള്ള കണക്ക് പുറത്തുവന്നാല്‍ കേരളം ഞെട്ടും. കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ മകള്‍.

കള്ളപ്പണം അക്കൗണ്ടില്‍ വാങ്ങി നികുതിയടച്ച് വെളുപ്പിച്ചെടുക്കുകയാണ് ഈ കടലാസുകമ്പനിയിലൂടെ ചെയ്യുന്നത്. വീണയുടെയും എക്‌സാലോജിക്കിന്റെയും അക്കൗണ്ട് വിവരങ്ങളും ജിഎസ്ടി വിവരങ്ങളും പുറത്തുവിടാന്‍ സിപിഎം തയാറാകണം. ആരോപണം വന്ന ശേഷം വീണയുടെയും കമ്പനിയുടെയും ജിഎസ്ടി അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയതും സംശയാസ്പദമാണ് എംഎല്‍എ ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *