ബാങ്കില്‍ നടന്ന കോടികളുടെ ബിനാമി ഇടപാടില്‍ എ സി മൊയ്തീന് പങ്കുണ്ടെന്നാണ് ഇ ഡിയുടെ ആരോപണം

ബാങ്കില്‍ നടന്ന കോടികളുടെ ബിനാമി ഇടപാടില്‍ എ സി മൊയ്തീന് പങ്കുണ്ടെന്നാണ് ഇ ഡിയുടെ ആരോപണം. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. മൊയ്തീന്റെ തൃശൂരിലെ വീട്ടിലെ റെയ്ഡില്‍ ലഭിച്ച രേഖകള്‍ പ്രകാരമാണിത്.

സി പി എം തൃശൂര്‍ ജില്ലാ നേതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് ഇ ഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബിനാമികളായ നാലു പേരുടെ വീടുകളില്‍ നിന്ന് 15 കോടി വിലമതിക്കുന്ന 36 വസ്തുവകകളുടെ രേഖകള്‍ പിടിച്ചെടുത്തു. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയായ എ കെ ബിജോയിയുടെ 30 കോടിയുടെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു.

അതേസമയം, ബാങ്ക് നടപടിക്രമം പാലിക്കാതെ അന്‍പത്തിരണ്ട് പേര്‍ക്കാണ് വായ്പ നല്‍കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവരില്‍ നിന്ന് മാത്രം 215 കോടി രൂപയാണ് ബാങ്കിന് നഷ്ടം. എ സി മൊയ്തീനുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ബിജു കരീം 23.21 കോടി രൂപയാണ് തട്ടിയത്. അഞ്ച് പേരെ മാത്രമാണ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത്. മാത്രമല്ല ബിനാമി ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *