ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നു

സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ അച്ചു ഉമ്മന്‍ രംഗത്ത്.ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി.മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നു.മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിക്കില്ല.ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെ.സൈബര്‍ ആക്രമണം അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവര്‍ പറഞ്ഞു.
വികസനമാണ് പ്രചാരണ വിഷയമെങ്കിലും സൈബറിടങ്ങളില്‍ പുതുപ്പളളിപ്പോര് അങ്ങനയെല്ല. സ്ഥാനാര്‍ത്ഥികളുടെ വ്യക്തി ജീവിതവും നടപ്പും സ്വത്തും അച്ഛന്റെ പ്രായവും പറഞ്ഞ് അധിക്ഷേപങ്ങളുടെ പേജുകള്‍. ഏറ്റവുമൊടുവില്‍ അച്ചു ഉമ്മനെതിരായ ആക്രമണം. മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്.
ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അച്ചുവിന്റെ ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാപക പ്രചാരണങ്ങള്‍. ഇടത് സൈബര്‍ ഹാന്‍ഡിലുകളിലെ അധിക്ഷേപങ്ങള്‍ക്കെതിരെ അച്ചു ഉമ്മന്‍ പ്രതികരിച്ചു. പിതാവി്ന്റെ പേര് ഉപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല.ചെയ്ത എല്ലാ കാര്യങ്ങളും സുതാര്യമെന്നും അച്ചു പറയുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരായ സിപിഎം അധിക്ഷേപങ്ങളുടെ തുടര്‍ച്ചയാണിതെന്ന് യുഡിഎഫ് ആരോപിക്കുന്നു.സൈബര്‍ പോരാളികളുടെ അതിരുവിടും പോസ്റ്റുകളെ ഇടത് സ്ഥാനാര്‍ത്ഥി തള്ളിയിട്ടുണ്ട്.