അച്ചു ഉമ്മന്‍ നേരെ നടക്കുന്ന സൈബര്‍ ആക്രമണം സി.പി.എം ഇടപെട്ട് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: അച്ചു ഉമ്മന്‍ നേരെ തരംതാണ നിലയില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ആക്ഷേപങ്ങള്‍ സി.പി.എം നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുടെ പേരുപയോഗിച്ചോ സ്ഥാനമുപയോഗിച്ചോ ഒരു നേട്ടവുമുണ്ടാക്കാത്ത അച്ചു ഉമ്മനെ മോശമായ രീതിയില്‍ സി.പി.എം സൈബര്‍ ഗുണ്ടകള്‍ ആക്രമിക്കുന്നത് അപലപനീയമാണ്.
ഉത്തരവാദപ്പെട്ട പാര്‍ട്ടിയെന്ന നിലയില്‍ സൈബര്‍ സഖാക്കളെ പിന്തിരിപ്പിക്കണം. ഇത്തരം തരംതാണ പ്രവര്‍ത്തനം കൊണ്ട് പുതുപ്പള്ളിയില്‍ എല്‍.ഡി.എഫിന് പ്രയോജനവുമുണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുന:സംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വീണ്ടും ചെന്നിത്തല അവഗണിച്ചു. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ പുതുപ്പള്ളിയില്‍ മാത്രമെന്നായിരുന്നു മറുപടി.