മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദം: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജി

കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തളളിയിരുന്നു. ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകള്‍ പോലും ഹര്‍ജിയില്‍ ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. ഈ ഉത്തരവ് ചോദ്യം ചെയ്താണ് റിവിഷന്‍ ഹര്‍ജി. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി നല്‍കിയെന്ന ഇന്‍കം ടാക്‌സ് കണ്ടെത്തല്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.

 

Leave a Reply

Your email address will not be published. Required fields are marked *