സിൽവർ ലൈൻ നാടിന്‍റെ ഭാവിക്ക് ;കമ്പോളവിലയുടെ ഇരട്ടിയിലധികം നഷ്ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് കമ്പോളവിലയുടെ ഇരട്ടിയിലധികമാണ് നഷ്ടപരിഹാരമായി നല്‍കുന്നതെന്ന് മുഖ്യമന്ത്രി . ‘അതുക്കുംമേലെ’ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറെന്നും അദ്ദേഹം അറിയിച്ചു. നാടിന്‍റെ ഭാവിയാണ് പ്രധാനം. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കും. അതിവേഗ റെയില്‍വേ വേണമെന്ന് പറഞ്ഞവരാണ് എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

അതിനിടെ സില്‍വര്‍ലൈന്‍ ഭൂമിക്ക് വായ്പ നിഷേധിക്കുന്നതില്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ബാങ്കുകളല്ല തീരുമാനമെടുക്കേണ്ടത്. യുഡിഎഫ് ഭരിക്കുന്ന ബാങ്കുകള്‍ പ്രത്യേകമായി തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *