തിരുവനന്തപുരം :പ്രസവിച്ചയുടന്‍ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊല്ലുകയും
കുഞ്ഞിനെ മറവുചെയ്യാന്‍ സഹായിക്കുകയും ചെയ്ത സംഭവത്തില്‍ ആദിവാസി യുവതിക്കും അമ്മയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു .നെടുമങ്ങാട് പനവൂര്‍ വില്ലേജില്‍ പനയമുട്ടം സെറ്റില്‍മെന്റ് കോളനിയില്‍ താമസിക്കുന്ന സുമ (37) അമ്മ കുമാരി (61) എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത് . 2013ജൂലൈ ഏഴിന് രാത്രി എട്ടുമണിയോടെ അവിവാഹിതയായ സുമ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ഗര്‍ഭിണിയാണെന്ന വിവരം അയല്‍ക്കാരെയും മറ്റും അറിയിച്ചിരുന്നില്ലന്ന് സാക്ഷികള്‍ കോടതിയില്‍ മൊഴി നല്കി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയത് . മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ്കുമാറാണ് അന്വേഷണം നടത്തി കോടതിയില്‍ കൊലപാതകകുറ്റത്തിന് കുറ്റപത്രം നല്കി. എന്നാല്‍ കുറ്റകരമല്ലാത്ത നരഹത്യയാണ് നടന്നതെന്ന് പ്രതിഭാഗംകോടതിയില് ശക്തമായ വാദം നടത്തി. ഇതേതുടര്‍ന്ന് പ്രതിഭാഗത്തിനെ വാദം കോടതി അംഗീകരിച്ചു സുമക്ക് ഐ പി സി
304 (2) പ്രകാരം അഞ്ച് വര്‍ഷം തടവും 20,000 രൂപ പിഴയും, പ്രസവം മറച്ചു കുറ്റത്തിന് 318വകുപ്പ് പ്രകാരം രണ്ട് വര്‍ഷം തടവുമാണ് തിരുവനന്തപുരം
അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനന് വിധിച്ചത്. കുമാരി കുട്ടിയെ കുഴിച്ചു മൂടിയതിനും തെളിവ് നശിപ്പിച്ചതിനും രണ്ടു വര്‍ഷം തടവും വിധിച്ചിരുന്നു . കുമാരിയെ അന്ന് തന്നെ കോടതി ജാമ്യത്തില്‍ വിട്ടു. ശിക്ഷ വിധിക്കുമ്പോള്‍ സുമ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. 17. 2. 2014ല്‍ ജയിലില്‍ കഴിയവെ സുമ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. ഇന്ന് സുമക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ക്കുവേണ്ടി പ്രശസ്ത ക്രിമനില്‍ അഭിഭാഷകന് ക്ലാരന്‍സ് മിറാഡ ഹാജരായി