ട്രാക്കില്‍ അറ്റകുറ്റപ്പണി:  കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി

തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി. ചില ട്രെയിനുകള്‍ വൈകിയോടും. ഏപ്രില്‍ 06, 10 തീയതികളില്‍ തൃശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നടപടി. 3 ട്രെയിനുകള്‍ പൂര്‍ണമായും 5 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.ഏപ്രില്‍ 06, 10 തീയതികളില്‍ പൂര്‍ണ്ണമായ റദ്ദാക്കിയ ട്രെയിനുകള്‍
1. 06017 ഷൊര്‍ണൂര്‍ ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ മെമു എക്‌സ്പ്രസ് ട്രെയിന്‍.
2. 06449 എറണാകുളം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍.
3. 06452 ആലപ്പുഴ-എറണാകുളം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍.
ഭാഗികമായി റദ്ദാക്കിയവ
1. 2022 ഏപ്രില്‍ 05, 09 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.
2. ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്(ട്രെയിന്‍ നമ്ബര്‍ 16341) ഏപ്രില്‍ 06, 10 തീയതികളില്‍ എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
3. ഏപ്രില്‍ 05, 09 തീയതികളില്‍ കാരായ്ക്കലില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം എക്‌സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 16187) വടക്കാഞ്ചേരിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
4. ഏപ്രില്‍ 05, 09 തീയതികളില്‍ ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.
5. ഏപ്രില്‍ 05-ന് ബാനസവാടിയില്‍ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പര്‍ഫാസ്റ്റ് (ട്രെയിന്‍ നമ്ബര്‍ 12684) മുളങ്കുന്നത്തുകാവില്‍ സര്‍വീസ് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *