വഖഫ് ബോര്‍ഡ് അംഗമായി എം. നൗഷാദ് എം.എല്‍.എയെ തെരഞ്ഞെടുത്തു.

കൊല്ലം: കേരള വഖഫ് ബോര്‍ഡ് അംഗമായി എം. നൗഷാദ് എം.എല്‍.എയെ തെരഞ്ഞെടുത്തു. ആദ്യമായാണ് വഖഫ് ബോര്‍ഡ് അംഗമായി ഒരു സി.പി.എം എം.എല്‍.എയെ തെരഞ്ഞെടുക്കുന്നത്. ഇരവിപുരത്തുനിന്നുള്ള നിയമസഭാംഗമായ എം. നൗഷാദ്, സി.പി.എം കൊല്ലം ജില്ല കമ്മിറ്റി അംഗമാണ്. കേരള സര്‍വകലാശാല യൂനിയന്‍ വൈസ് ചെയര്മാന്, കൊല്ലം കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍, ഡെപ്യൂട്ടി മേയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്