പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബംഗളുരു: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ എം ആ ര്‍ഐ സ്കാനിങ്ങിന് വിധേയനാക്കി. 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച നിബന്ധനകള്‍ക്ക് വിധേയമായി ബംഗളുരുവില്‍ കഴിയുകയാണ് മഅ്ദനി.

Leave a Reply

Your email address will not be published. Required fields are marked *