എം.സി.ജോസഫൈന് അന്തരിച്ചു

കണ്ണൂര്‍: പാര്‍ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞു വീണ് എ.കെ ജി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന മുന്‍ കേന്ദ്ര കമ്മറ്റിയംഗം എം.സി ജോസഫൈന്‍ അന്തരിച്ചു .

74 വയസായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ജോസഫൈന് ഒമ്ബതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്.

വൈകുന്നേരം സമ്മേളന വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്‍്റിലേറ്ററിലായിരുന്നു. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈന്‍ ചികിത്സ തേടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *