തമിഴ്നാട്ടിൽ വ്യാജമദ്യം കഴിച്ച് 10 മരണം നിരവധിപേർ ആശുപത്രിയിൽ

ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് പത്തു പേർ മരിച്ചു. നാല്പതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ് ഇതിൽ പലരുടെയും നില ഗുരുതരമാണ്. അപകടനിലയിലുള്ള പത്തോളം പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ചരാത്രി കൂലിപ്പണിക്കാർ കരുണാപുരത്തെ വ്യാജമദ്യ വില്പനക്കാരിൽ നിന് മദ്യം വാങ്ങിക്കഴിച്ചിരുന്നു. വീട്ടിലെത്തിയത് മുതൽ ഇവർക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ബന്ധുക്കൾ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 40ഓളം പേരാണ് ചികിത്സയിലുള്ളത്. എന്നാൽ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കള്ളക്കുറിച്ചി ജില്ലാകളക്ടർ ശ്രാവൺകുമാർ പറഞ്ഞു.
മൂന്നുപേർ വീട്ടിൽ വച്ചാണ് മരിച്ചത്. ഒരാൾ വയറുവേദനയെ തുടർന്നാണ് മരിച്ചത്. മറ്റൊരാൾക്ക് അപസ്മാരമുണ്ടായി. ഒറാൾ പ്രായാധിക്യത്തെ തുടർന്നും മരിച്ചു. രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട. ഇതിന്റെ ഫലം ലഭിച്ചാലെ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായ ബെ.ജെ.പി തമിഴ്നാട് പ്രസിഡന്റ് കെ.അണ്ണാമലൈ രംഗത്തെത്തി. വ്യാജമദ്യം ഉണ്ടാക്കുന്നവരുമായി ഡി.എം.കെ മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് അണ്ണാമലൈ ആരോപിച്ചു. എക്സൈസ് മന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അണ്ണാമലെ ആവശ്യപ്പെട്ടു.