ചെങ്ങന്നൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്നമാണ് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ആദ്യം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതെന്ന് കെ.പി.സി.സി പഠനകേന്ദ്രം ഡയറക്ടര്‍ ചെറിയാന് ഫിലിപ് പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി നയിച്ച കെ-റെയില്‍ വിരുദ്ധ ജനസമ്ബര്‍ക്ക വാഹനജാഥയുടെ പര്യടന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ചെറിയാന് ഫിലിപ്പ്.സര്‍ക്കാര്‍ മാനസികവിഭ്രാന്തിയിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ എത്ര തുക ലോണ്‍ എടുത്താലും എല്ലാ വിഭാഗം ജനങ്ങളും ഇതിനെ പിന്തുണക്കും. കെ-റെയില്‍ പദ്ധതി അഹങ്കാര പദ്ധതിയാണെന്നും ചെറിയാല്‍ ഫിലിപ്പ് പ്രതികരിച്ചു.