സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ മുന്‍ മന്ത്രിയും എ ഐ സി സി നേതാവുമായ കെ.വി.തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ ക്യാബിനറ്റ് റാങ്കുള്ള ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് പദവി സി.പി.എം നല്‍കുമെന്നാണ് സൂചന . കഴിഞ്ഞ തവണ വി. .എസ് അച്യുതാനന്ദന് വഹിച്ചിരുന്ന പദവിയാണ്. ക്യാബിനറ്റ് റാങ്കും ഓഫീസും വസതിയും സര്‍ക്കാര്‍ വാഹനവും പേഴ്സണല്‍ സ്റ്റാഫും ഉള്‍പ്പെടെ എല്ലാ വിധ സൗകര്യങ്ങളും കെ.വി.തോമസിന് ഇതോടെ ലഭിക്കും .ഇതു സംബന്ധിച്ച് ഉന്നത നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.
പാര്‍ലമെന്ററി രംഗത്തേക്കില്ലെന്നു തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.അതേസമയം, സി പി എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെ.വി.തോമസിനെ പി. ജെ.കുര്യനും കൈവിട്ടു. ഹൈക്കമാന്‍ഡ് നിര്‍ദേശം ഉണ്ടെന്ന് അറിയാതെയാണ് കെ.വി തോമസിനെ പിന്തുണച്ചതെന്ന് പി.ജെ. കുര്യന് വിശദീകരിച്ചു. അച്ചടക്കത്തിന്റെ ലക്ഷമണരേഖ ആരും കടക്കാന്‍ പാടില്ല. ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ചത് ശരിയായില്ല. വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് എ.ഐ.സി.സി ഒരാഴ്ചക്കകം മറുപടി നല്‍കണമെന്ന് എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും മറുപടിക്ക് 48 മണിക്കൂര്‍ മതിയെന്നും കെ.വി തോമസ് പറഞ്ഞു.