കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ഇന്നും ചോദ്യം ചെയ്യില്ലെന്ന് സൂചന. ചോദ്യം ചെയ്യല്‍ കാവ്യയ്ക്ക് സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് മാറ്റി. കാവ്യയെ ആലുവയിലെ പത്മ സരോവരം വീട്ടില്‍വെച്ച് ചോദ്യം ചെയ്യാന്‍ ഇന്നലെ രാത്രി തീരുമാനിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍പ് ചോദ്യം ചെയ്തത് വെണ്ണലയിലെ കാവ്യയുടെ വീട്ടില്‍ വെച്ചാണ്.
തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച കാവ്യയോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു.