വയനാട് ദുരിതാശ്വാസ പദ്ധതി ഇനിയും വൈകരുതെന്ന് പ്രതിപക്ഷ നേതാവ്

വയനാട് : വയനാട് ദുരിതാശ്വാസ പദ്ധതി ഇനിയും വൈകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പദ്ധതി പ്രധാനമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ലെന്നും വൈകാതെ സമര്‍പ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനം നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും പുനരധിവാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും അതിന് വേണ്ടി വരുന്ന ചിലവും സംസ്ഥാന സര്‍ക്കാരിന് വരുന്ന ബാധ്യതയുമെല്ലാം വിശദമായി നിവേദനത്തിലുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ബജറ്റില്‍ കൊടുത്ത തുകയ്ക്ക് പോലും അനുവദിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരമാവധി ചാര്‍ജുകളും നികുതിയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇനിയും വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ മാവേലി സ്റ്റോറുകളില്‍ ഇപ്പോഴും സാധനങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓണക്കാലത്താണ് സര്‍ക്കാര്‍ വില നിയന്ത്രിക്കാന്‍ ഇടപെടേണ്ടതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.