‘മോദിയുടേത് നഗ്നമായ ചട്ടലംഘനം! ഔദ്യോഗിക മാധ്യമങ്ങളെ രാഷ്ട്രീയത്തിന് ഉപയോഗിച്ചു’: എം.എ. ബേബി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. ദൂരദർശൻ ഉൾപ്പെടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തമിഴ്‌നാട്, ബംഗാൾ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ നടത്തിയ പ്രസംഗം വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണ്. വനിതാ സംവരണ ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ബിൽ ഇപ്പോൾ അവതരിപ്പിച്ചത് തന്നെ ചട്ടവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നത്. നേരത്തെ നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചതായും എം.എ. ബേബി ആരോപിച്ചു. ബംഗാളിൽ അമിത് ഷാ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് സത്യവിരുദ്ധമായ പ്രചരണമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.