മുന്‍ ഡിവൈഎസ്പിയ്ക്ക് വെട്ടേറ്റ സംഭവം, കേസന്വേഷണത്തില്‍ ഉഴപ്പി പോലീസ്

തിരുവനന്തപുരം: സംഘം ചേര്‍ന്നുള്ള അക്രമത്തില്‍ മുന്‍ ഡിവൈഎസ്പിയ്ക്ക് ഗുരുതര പരിക്കേറ്റിട്ടും കേസന്വേഷണത്തില്‍ പോലീസിന് അലംഭാവം. കഴുത്തിനു ആഴത്തിലുള്ള വെട്ടേറ്റ് ഞരമ്പ് മുറിഞ്ഞ ഡിവൈ എസ് പി യുടെ വലതുകാലിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ട നിലയിലാണ്.

സംസ്ഥാന ക്രൈംബ്രാഞ്ചില്‍ ഡെപ്യുട്ടി പോലീസ് സൂപ്രണ്ടായി വിരമിച്ച ബിനോയ് മലാക്കി ക്കാണ് സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇടുക്കി ജില്ലയിലെ അടിമാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആന വിരട്ടി വില്ലേജിലെ കല്ലാര്‍ എസ്റ്റേറ്റില്‍ കഴിഞ്ഞ 26ന് രാവിലെയായിരുന്നു അക്രമം.

മുന്നൂറ് ഏക്കര്‍ വരുന്ന കല്ലാര്‍ എസ്റ്റേറ്റിന്റെ മാനേജിങ് ഡയറക്ടറാണ് ബിനോയ് മലാക്കി. ഈ എസ്റ്റേറ്റിന്റെ ഒരുഭാഗം പാട്ടത്തിന് നല്‍കിയിരുന്നു. പാട്ടക്കാരനായ ബി നോയ് വര്‍ഗീസ് പാട്ടം നല്‍കിയതിനേക്കാള്‍ കൂടുതല്‍ സ്ഥലം കയ്യേറിയതാണ് സംഘട്ടനത്തിന് കാരണം. ഇത് ചോദ്യം ചെയ്ത സൂപ്പര്‍വൈസര്‍ ബെന്നി തോമസ്, എം ഡി ബിനോയ് മലാക്കി, ജീവനക്കാരനായ ഷമീര്‍ തുടങ്ങിയവരെ ബിനോയ് വര്‍ഗീസിന്റെ പ്രേര ണയില്‍ 25ഓളം പേര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

വടിവാള്‍, വെട്ടുകത്തി, കമ്പി വടി തുടങ്ങിയ മാരകയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു നടത്തിയ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പറിക്കേറ്റത് ബിനോയ് യ്ക്കായിരുന്നു. തലയിലും കഴുത്തിലും ആഴത്തിലുള്ള വെട്ടേറ്റാണ് ഞരമ്പ് മുറിഞ്ഞത്. ബെന്നി തോമസിന് തലയിലും കൈക്കുമാണ് വെട്ട്. അസ്ഥിക്ക് പൊട്ടലുണ്ട്.

വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും രാഷ്ട്രീയ ഇടപെടലുകള്‍ കാരണം അന്വേഷണം ഇഴയുകയാണ്. തോട്ടം പാട്ട ത്തിനെടുത്ത ബി നോയ് വര്‍ഗീസിനെ ഇതുവരെ പ്രതിയാക്കിയിട്ടില്ല.അടുത്തിടെമാത്രം സര്‍വീസില്‍നിന്നും വിരമിച്ച ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്കേ റ്റിട്ടും പോലീസ് അന്വേഷണം കാര്യക്ഷമമാകാത്തത്തില്‍ സേനയ്ക്കുള്ളില്‍തന്നെ അമര്‍ഷമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *