ഭര്‍ത്തൃവീട്ടിലെ ബോഡി ഷെയ്മിങ് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതും ശാരീരികാവഹേളനവും
ഗാര്‍ഹികപീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി. ബോഡി ഷെയ്മിങ് നടത്തി, വിദ്യാഭ്യാസയോഗ്യത പരിശോധിച്ചു എന്നീ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്തൃസഹോദരന്റെ ഭാര്യയ്‌ക്കെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കെയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കണ്ണൂര്‍ കൂത്തുപറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാംപ്രതി നല്‍കിയ ഹര്‍ജി തള്ളി. ഇവരുടെ ഭര്‍ത്താവും ഭര്‍ത്തൃപിതാവുമായിരുന്നു ഒന്നും രണ്ടും പ്രതികള്‍.
പരാതിക്കാരിക്ക് നല്ല ശരീരാകൃതിയില്ലെന്നും ഭര്‍ത്താവിന്റെ സഹോദരന് കൂടുതല്‍ സുന്ദരിയായ യുവതിയെ ഭാര്യയായി ലഭിക്കുമെന്നും പറഞ്ഞ് ആക്ഷേപിച്ചെന്നായിരുന്നു പരാതി. എം.ബി.ബി.എസ്.യോഗ്യത സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുകയും ചെയ്തു.
ഇതൊന്നും ഗാര്‍ഹികപീഡന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം, ഇത് കോടതി അംഗീകരിച്ചില്ല. ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയെയും ഭര്‍ത്താവിന്റെ ബന്ധുവായിട്ടേ കണക്കാക്കാനാകു എന്നും കോടതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *