‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി കേരള നിയമസഭയില്‍ 2022 മേയ് മാസത്തില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള നാഷണല്‍ വിമണ്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്നഭ്യര്ത്ഥിക്കുന്നതിനായി നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഇന്ന് രാഷ്ട്രപതി ഭവനില്‍ എത്തി ശ്രീ. രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കുകയും പരിപാടിയില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.