തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ തള്ളി സ്പീക്കർ എ എം ഷംസീർ. വിശ്വാസികളെ അവഗണിച്ചുകൊണ്ടു സമൂഹത്തിനു മുന്നോട്ടു പോകാനാകില്ലെന്നു എ.എന്‍.ഷംസീര്‍ പറഞ്ഞു. സനാതന പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. അതിനിടയിലാണ് മുഖ്യമന്ത്രിയെ തള്ളി സ്പീക്കർ എ എം ഷംസീർ രംഗത്ത് വന്നത്. വിശ്വാസത്തിന്റെ പേരില്‍ നമുക്കിടയില്‍ വര്‍ഗീയത കുത്തിവയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും . ഭരണഘടനാ ശില്‍പികളില്‍ സ്പീക്കർ പറഞ്ഞു.
പ്രധാനിയായ അംബേദ്കറെ പോലും അധിക്ഷേപിക്കുന്ന കാലമാണ്. ശാസ്ത്രത്തെ സംബന്ധിച്ചു താന്‍ ഇനി ഒന്നും പറയില്ല. ചിലതു പറഞ്ഞപ്പോള്‍ ചിലര്‍ തന്റെ കോലം കത്തിച്ചു. വിട്ടിലേക്കു പ്രതിഷേ മാര്‍ച്ചു നടത്തി. വിശ്വാസത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സിനഡിന്റെ
68 മത് ലൂഥറൻ മഹാ സംഗമം
ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കര്‍.
ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമാക്കി മാറ്റാൻ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞായിരുന്നു പിണറായി വിജയന്റെ വാക്കുകൾ. എന്നാൽ ശ്രീനാരായണ ഗുരുദേവൻ ആരാധനാ മൂർത്തിയാണെന്നും അതിന്റെ പേരിൽ വിമർശിക്കുന്നവർ വിമർശിക്കട്ടെയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അതേ വേദിയിൽ മറുപടി നൽകിയിരുന്നു. കഴിഞ്ഞദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും മുഖ്യമന്ത്രി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് നിയമസഭാ സ്പീക്കറുടെ വിമർശനം. എന്നാൽ സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ മുഖ്യമന്ത്രി ന്യായീകരിച്ച് രംഗത്ത് എത്തിയിരുന്നു.