ജീവനക്കാരുടെ പണി മുടക്ക് സഭയിൽ ,സിപിഐെ സംഘടനയും സമരത്തിലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാുകരും നടത്തുന്ന പണിമുടക്ക് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം.ജീവനക്കാർക്ക് 6 ഗഡു ഡി എ കുടിശ്ശിക ആണെന്ന് അടിയന്ത്ര പ്രമേത്തിന് അനുമതി തേടിയ പിസി വിഷ്ണുനാ ഥ് പറഞ്ഞു.അഞ്ച് വർഷമായി ലീവ് സറണ്ടർ തടഞ്ഞു വെച്ചിരിക്കുകയാണ്.ശമ്പള പരിഷ്ക്കരണതിന്റെ കുടിശ്ശിക ആറു മാസമായി കിട്ടുന്നില്ല.ധന മന്ത്രി പണിമുടക്കിനെ അപമാനിക്കുകയാണ്.മെഡി സെപ് ജീവനക്കാര്‍ക്ക് ഒരു പ്രയോജനവും ചെയ്യുന്നില്ല.സിപിഐ സംഘടനയായ ജോയിന്റ് കൗൺസിൽ പോലും സർക്കാരിനെ വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിക്ക് വാഴ്ത് പാട്ട് പാടിയവർ വേദിക്ക് പിന്നിൽ പോയി പൊട്ടികരഞ്ഞു എന്ന് വിഷ്ണുനാഥ് പരിഹസിച്ചു ജീവനക്കാരുടെ സംഘടനകളോട് ശത്രുത ഇല്ലെന്നു ധനമന്ത്രി കെഎന്‍ബാലഗോപാല്‍ മറുപടി നല്കി.മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ച ആനുകൂല്യങ്ങൾ ആണു കേരളത്തിൽ ജീവനക്കാർക്ക് നൽകുന്നത് .സ്റ്റാട്യൂട്ടറി പെൻഷൻ എങ്ങിനെ നല്കാൻ ആകുമെന്ന് ചർച്ച നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്ത്രരപ്രമേത്തിന് അനുമതി നിഷേധിച്ചു