മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം; സണ്ണി ജോസഫ് ഉറപ്പിച്ച റവന്യൂ അനിൽ കുമാറിന്

തിരുവനന്തപുരം ∙ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം ദിനം മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം. ‌ഫിഷറീസ് വകുപ്പ് ഷിബു ബേബി ജോണിനു നൽകണമെന്ന ലത്തീൻ സഭയുടെ ആവശ്യം പരിഗണിച്ചില്ല. പകരം ലീഗ് നേതാവ് വി.ഇ. അബ്ദുൽ ഗഫൂറിനു ഫിഷറീസ് വകുപ്പ് നൽകി. ഫിഷറീസ് തിരികെ നൽകണമെങ്കിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് വേണമെന്ന ലീഗിന്റെ ആവശ്യത്തിന് കോൺഗ്രസ് വഴങ്ങിയില്ല. അവസാനനിമിഷം വരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉറപ്പിച്ച റവന്യു വകുപ്പ് അനിൽകുമാറിന് ലഭിച്ചു.

പകരം സണ്ണി ജോസഫിന് വൈദ്യുതി നൽകി. ദേവസ്വം കെ. മുരളീധീരന് നൽകില്ലെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ആരോഗ്യം, ദേവസ്വം വകുപ്പുകൾ അദ്ദേഹം ഉറപ്പിച്ചു. വകുപ്പ് വിഭജനത്തിൽ തർക്കമില്ലെന്നും അതെല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയ വാർത്തയാണെന്നുമായിരുന്നു മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ മറുപടി. വകുപ്പ് വിഭജന ചർച്ച നേരത്തെ പൂർത്തിയാക്കി. ഗവർണർ ഇന്നലെ ലോക്ഭവനിൽ ഇല്ലായിരുന്നതിനാലാണ് വിജ്ഞാപനം വൈകിയതെന്നും ഇന്ന് രാവിലെ പട്ടിക കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പിന്റെ ചുമതല ആർക്കും നൽകിയിട്ടില്ല.

മന്ത്രിമാരും വകുപ്പുകളും

മുഖ്യമന്ത്രി വി ഡി സതീശൻ – ധനകാര്യം, നിയമം, പൊതുഭരണം,തുറമുഖം,സയൻസ് & ടെക്നോളജി, ലോട്ടറി,എയർപോർട്ട്, മെട്രോ

രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ , ജയിൽ, കയർ

സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം

കെ മുരളീധരൻ – ആരോഗ്യം,ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, ഭക്ഷ്യ സുരക്ഷ

എ പി അനിൽകുമാർ – റവന്യൂ

പി സി വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം

എം ലിജു – സഹകരണം , എക്സൈസ്

റോജി എം ജോൺ – ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ് – കൃഷി

കെ എ തുളസി – പട്ടിക ജാതി – പട്ടിക വർഗ ക്ഷേമ വകുപ്പ്

ബിന്ദു കൃഷ്ണ – തൊഴിൽ, വനിതാ – ശിശു സംരക്ഷണം,ക്ഷീര വികസനം

ഒ ജെ ജനീഷ് – കായികം, യുവജനക്ഷേമം

പി കെ കുഞ്ഞാലികുട്ടി – വ്യവസായം,ഐ ടി

എൻ. ഷംസുദ്ദീൻ – പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം

കെ എം ഷാജി – തദ്ദേശ സ്വയം ഭരണം

മോൻസ് ജോസഫ് – ജലവിഭവ വകുപ്പ് , ഇറിഗേഷൻ

പി കെ ബഷീർ – പൊതുമരാമത്ത്

വി ഇ അബ്ദുൽ ഗഫൂർ – ഫിഷറീസ് , സാമൂഹ്യനീതി

അനൂപ് ജേക്കബ് – ഭക്ഷ്യ പൊതുവിതരണം

സി.പി ജോൺ-ഗതാഗതം

ഷിബു ബേബി ജോൺ – വനം വകുപ്പ്