കുട്ടികളിലെ സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ അരമണിക്കൂർ സുംബയ്ക്കായി മാറ്റിവയ്ക്കണമെന്ന് ആശയവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാദിവസവും സ്കൂൾ വിടുന്നതിനു മുൻപുള്ള അരമണിക്കൂർ കുട്ടികൾക്കായി സുംബ ഡാൻസ് സംഘടിപ്പിക്കണമെന്നും അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പാക്കണം എന്നും വിദ്യാഭ്യാസ മന്ത്രി മന്ത്രി വീ ശിവൻകുട്ടിയോട് അദ്ദേഹം നിർദ്ദേശിച്ചു. ഇതിനൊപ്പം യോഗ മറ്റു വ്യായാമങ്ങൾ എന്നിവയും സ്കൂളുകളിൽ പരിശീലിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ ലോകത്ത് വളരുന്ന കുട്ടികൾക്ക് കളിക്കാൻ പോലും സമയം കിട്ടുന്നില്ല എന്നും അവരുടെ സമ്മർദ്ദം അകറ്റാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി സുംബ ആശയം അവതരിപ്പിച്ചത്. ലഹരി വ്യാപനത്തിനെതിരെ പോരാടാൻ കർമ്മപദ്ധതി തയ്യാറാക്കുന്നതിന് ആശയങ്ങൾ സ്വീകരിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്.