യുക്രെയ്ന് നഗരമായ സുമേയില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം. 21 പേര് കൊല്ലപ്പെട്ടു. 7 കുട്ടികള്‍ അടക്കം 83 പേര്‍ക്ക് പരുക്ക്. ഓശാന ദിനത്തില്‍ പള്ളിയില്‍ പോകുന്നതിനിടെ ആണ് ആക്രമണം. തിരക്കേറിയ നഗരത്തിലുണ്ടായിരുന്ന ആക്രമണത്തെ യുക്രൈന് പ്രസിഡന്റ് വ്ലാദിമര്‍ സെലെന്‍സ്കി അപലപിച്ചു.
ലോക നേതാക്കള്‍ റഷ്യക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് സെലെന്‍സ്കി ആവശ്യപ്പെട്ടു. ഈ വര്‍ഷം ഉക്രെയ്നിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിതെന്ന് വ്ലാദിമര്‍ സെലെന്‍സ്കി പറഞ്ഞു. ന?ഗരമധ്യത്തില്‍ രണ്ട് മിസൈലുകളാണ് പതിച്ചത്. ഓശാന ഞായര്‍ ആഘോഷിക്കാന്‍ ആളുകള്‍ ഒത്തുകൂടിയിരിക്കെ രാവിലെ 10:15 നാണ് മിസൈല്‍ ആക്രമണം ഉണ്ടായത്.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടെയാണ് റഷ്യന്‍ ആക്രമണം. സ്റ്റീവ് വിറ്റ്കോവ്-പുടിന് കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ആക്രമണം. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്നില്‍ ആക്രമണം ആരംഭിച്ചത്. നിലവില്‍ രാജ്യത്തിന്റെ 20 ശതമാനം ഭൂപ്രദേശവും കൈവശപ്പെടുത്തി.