സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരത്തെ പരിഹസിച്ച് സിപിഎം നേതാക്കൾ

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നില്‍ വനിത സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തെ പരിഹസിച്ച് ഇടത് മുന്നണി കണ്‍വീനറും പികെ ശ്രീമതിയും. സമരം തുടങ്ങുന്നവര്‍ക്ക് അവസാനിപ്പിക്കാനുള്ള ധാരണയും വേണമെന്നായിരുന്നു ഇടത് മുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്റെ നിലപാട്. സമരക്കാര്‍ക്ക് വാശിയല്ല ദുര്‍വ്വാശിയാണെന്നാണ് ശ്രീമതിയുടെ പ്രതികരണം.
കഴിഞ്ഞ 18 ദിവസം വെയിലും മഴയും പ്രതികൂല കാലാവസ്ഥയും മാത്രമല്ല, സര്‍ക്കാരിന്റെയും സിപിഎം നേതാക്ക്ളുടെയും നിരന്തര പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ മടങ്ങുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് തീരാനിരിക്കെ സമരവും ഇന്ന് അവസാനിക്കും.
ഒരു തവണ പോലും ചര്‍ച്ചക്ക് വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഒഴിവുകള്‍ പൂര്‍ണമായും പുറത്ത് വിടാതെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നാണ് സമരക്കാരുടെ പ്രധാന ആരോപണം. ഇന്ന് അര്‍ധരാത്രി റാങ്ക് ലിസ്റ്റ് കാലവധി അവസാനിക്കുന്ന സമയം ഹാള്‍ടിക്കറ്റും റാങ്കുപട്ടികയും കത്തിച്ച് തലസ്ഥാനത്തോടെ വിടപറയും. സമരവേദിയിലെത്തി ഇക്കാര്യം അറിയിച്ചു. സിവില്‍ പൊലീസ് ഓഫീസറുടെ പുതിയ റാങ്ക് ലിസ്റ്റ് മറ്റന്നാള്‍ പി എസ് സി പ്രസിദ്ധികരിക്കും.