തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വജയന്റെ പേരില്‍ വ്യാജ വാട്സ്ആപ്പ് പ്രൊഫൈല്‍ നിര്‍മ്മിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമം നടന്നു. പിന്നില്‍ ഉത്തരേന്ത്യന്‍ സംഘങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പണമാവശ്യപ്പെട്ടവര്‍ കൈമാറിയ അക്കൗണ്ട് നമ്പറുകള്‍ ഉത്തരേന്ത്യയില്‍ നിന്നുളളതാണ്. സന്ദേശം അയച്ച ഫോണിന്റെ ഐപി മേല്‍വിലാസം കണ്ടെത്തി സംഘത്തെ കുടുക്കാനാണ് പോലീസിന്റെ ശ്രമം. ഐ.പി. ആവശ്യപ്പെട്ട് പൊലീസ് വാട്സ്ആപ്പ് അധികൃതരെ സമീപിച്ചു.
നേരത്തെ ഡി.ജി.പി.അനില്‍കാന്ത്, സ്പീക്കര്‍ എം.ബി.രാജേഷ് എന്നിവരുടെ പേരിലും സമാന രീതിയില്‍ സംഘം തട്ടിപ്പ് നടത്തിയിരുന്നു.