വിഴിഞ്ഞം പദ്ധതി കേന്ദ്രത്തിന്റെ കുഞ്ഞ്: തുഷാര്‍ വെള്ളാപ്പള്ളി

വിഴിഞ്ഞം പദ്ധതി കേന്ദ്രത്തിന്റെ കുഞ്ഞ് എന്ന് എസ്എന്‍ഡിപി യോ?ഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ആര്‍ക്കുവേണമെങ്കിലും അവകാശം ഉന്നയിക്കാം.വിഴിഞ്ഞം കമ്മീഷനിങ്ങിനെ തുടര്‍ന്ന് തുറമുഖത്തിന്റെ ക്രെഡിറ്റ് തങ്ങള്‍ക്കാണെന്നുള്ള അവകാശ വാദങ്ങള്‍ മറ്റ് മുന്നണികള്‍ ഉയര്‍ത്തുന്നുണ്ട്. കേന്ദ്രവും ഫണ്ട് നല്‍കിയിട്ടുണ്ട്.

കടമാണെങ്കിലും കേന്ദ്രം നല്‍കിയ പണമല്ലേ, എന്നാല്‍ ഇപ്പോള്‍ പലരും ക്രെഡിറ്റ് അടിച്ചെടുക്കാന്‍ നടക്കുന്നു എന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. രാജിവ് ചന്ദ്രശേഖര്‍ വേദിയിലിരുന്നത് വിവാദമാക്കേണ്ട കാര്യമില്ല. നിലമ്പൂരില്‍ എന്‍ഡിഎ മത്സരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഴിഞ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് കേരള സര്‍ക്കാരിന്റെ ഔദാര്യത്തിലല്ലെന്നും കേന്ദ്ര സര്‍ക്കാരാണ് അദ്ദേഹത്തെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചത് എന്നും ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതികരിച്ചു. എസ്പിജി പ്രോട്ടോകോള്‍ അനുസരിച്ച് പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂര്‍ മുമ്പ് സദസ്സില്‍ എത്തേണ്ടതാണ്. അത് മാത്രമേ രാജീവ് ചന്ദ്രശേഖര്‍ ചെയ്തിട്ടുള്ളൂ എന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *