മാസപ്പടി കേസ്: വീണയുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ഷോണ്‍ ജോര്‍ജ്

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോണ്‍ ജോര്‍ജ്. ഇക്കാര്യമാവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് എസ്എഫ്‌ഐഒയ്ക്ക് കത്ത് നല്‍കി. രാഷ്ട്രീയക്കാരില്‍ നിന്നും സിഎംആര്‍എല്ലിന് എന്ത് ലാഭം കിട്ടിയെന്നതില്‍ സിബിഐ അന്വേഷണം നടത്തണം. പണം കൈപ്പറ്റിയത് കരിമണല്‍ കൊള്ളയ്ക്ക് വേണ്ടി മാത്രമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

മാസപ്പടി വിവാദത്തിലെ അന്വേഷണം ഒരു ഘട്ടം പൂര്‍ത്തിയായി എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് ലഭിച്ചു. എസ്എഫ്‌ഐഒ കണ്ടെത്തലില്‍ 282 കോടിയുടെ തീരുമാറി. 2.8കോടി മുഖ്യമന്ത്രിയുടെ മകള്‍ക്ക്. മുഖ്യ മന്ത്രിയുടെ മകളുടെ പങ്ക് റിപ്പോട്ടില്‍ വ്യക്തമാണ്. സിഎംആര്‍എല്ലിന്റെയും- മുഖ്യമന്ത്രിയുടെ മകളുടെയും സ്വത്ത് കണ്ട് കെട്ടണമെന്നം ഈ പണം ഷെയര്‍ ഹോള്‍ഡര്‍ സിന് തിരികെ നല്‍കണമെന്നും ഷോണ്‍ ആവശ്യപ്പെടുന്നു.

രാഷ്ട്രീയക്കാരില്‍ നിന്നും CMRL ന് എന്ത് ലാഭം കിട്ടിയെന്ന് ഷോണ്‍ ചോദിച്ചു. അതില്‍ സിബിഐ അന്വേഷണം നടത്തണം. 334 കോടി രൂപ സിഎംആര്‍എല്‍ പലര്‍ക്കായി വിതരണം ചെയ്തതായി പിടിച്ചെടുത്ത ബുക്കില്‍ ഉണ്ട്. ഇഡിയ്ക്ക് അനുബന്ധ രേഖകള്‍ ലഭിച്ചില്ലെങ്കില്‍ ഹൈകോടതിയെ സമീപിക്കും. 2016 മുതല്‍ എക്‌സാലോജിക് കമ്പനിയുടെ പ്രധാന വരുമാനം സിഎംആര്‍എല്ലില്‍ നിന്നാണ് പണം വാങ്ങിയത് അല്ലാതെ മെയില്‍ മുഖനെ ഒരു ആശയവിനിമയവും നടത്തിയില്ലെന്ന് ഷോണ്‍ പറയുന്നു.

8 സ്ഥാപനങ്ങളില്‍ നിന്ന് വീണയുട കമ്പനി പണം വാങ്ങിയിട്ടുണ്ട്. എക്‌സാലോജിക് സേവനം നല്‍കിയിത് സ്‌കൂളുകള്‍ക്ക്. പണം കൈപ്പറ്റിയത് കരിമണല്‍ കൊള്ളയ്ക്ക് വേണ്ടി മാത്രമാണ്. പണം മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണെന്ന് ഷോണ്‍ ആരോപിച്ചു. ഇനിയും മുഖ്യമന്ത്രിയ്ക്ക് രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാട് എന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രിയ്ക്ക് ഉളുപ്പിന്റെ അര്‍ത്ഥം അറിയാത്തകൊണ്ടാണ് ഇപ്പോഴും തുടരുന്നുവെന്ന് ഷോണ്‍ ജോര്‍ജ് വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *