ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സര്‍ക്കാര്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സര്‍ക്കാര്‍. അടുത്ത മാസം നാലിനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.എല്ലാ സിനിമാ സംഘടനകളെയും യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

ഡബ്ലുസിസി അടക്കമുള്ളവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് പലവട്ടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് പുറത്തു വിടാന്‍ സര്‍ക്കാര്‍ ഒരുക്കമായിരുന്നില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് സിനിമാമേഖലയില്‍ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.

കഴിഞ്ഞ ദിവസം നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗാരോപണം പുറത്തു വന്നതോടെ ഡബ്ല്യു സി സി വീണ്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *