കെപിസിസി അധ്യക്ഷന്‍ കെ സുധാകരനൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും പ്രതിപക്ഷനേതാവ് വിഡി സതീശനെയും മാറ്റിയേക്കുമെന്ന് സൂചന. സുധാകരന് മാറണമെങ്കില്‍ സതീശനും മാറട്ടേയെന്നാണ് കോണ്‍ഗ്രസിനുള്ളിലെ സംസാരം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമാണ് നേതൃത്വത്തിലേക്ക് പുതുനേതൃത്വം വരട്ടേയെന്ന് ഹൈക്കമാന്റ് തീരുമാനിക്കുന്നത്. ഒരു പാക്കേജായാണ് കെ സുധാകരന് കെപിസിസി പ്രസിഡന്റും വിഡി സതീശന് പ്രതിപക്ഷ നേതാവായും നേതൃത്വത്തിലേക്ക് വരാന്‍ തീരുമാനമായത്.ഇരുവരുടേയും തുടക്കം ഗംഭീരമായിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ ഇരുവരും രണ്ട് തട്ടിലായി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടന്ന പത്രസമ്മേളനം ലോകം മുഴുവന്‍ വീക്ഷിച്ചതാണ് സുധാകരന്റെയും സതീശന്റെയും പ്രകടനം. ഇത് കോണ്‍ഗ്രസിന് നാണക്കേടാവുകയും ഭരണപക്ഷ മുന്നണികള്‍ നിമസഭയിലടക്കം ഇത് ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. അന്ന് മുതല്‍ സുധാകരന് സംശയം തുടങ്ങിയതാണ് സതീശനെ.
സതീശന് തനിക്കൊപ്പമില്ലെന്നും സൂപ്പര്‍ മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടി കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുകയാണെന്നും സുധാകരന് തിരിച്ചറിയുകയും തന്റെ വിശ്വസ്ഥരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇങ്ങോട്ട് രണ്ട് ചേരിയിലാണ് സുധാകരന്റെയും സതീശന്റെയും പ്രവര്‍ത്തനം. യുവ എംഎല്‍എമാരും യുവ നേതാക്കളും സതീശനൊപ്പം നിലകൊണ്ടപ്പോള്‍ കെ മുരളീധരനും രമേശ് ചെന്നിത്തലയുമടക്കമുള്ള പഴയ എ, ഐ ഗ്രൂപ്പുകള്‍ സുധാകനൊപ്പം ചേര്‍ന്നു. സതീശന്റെ അപ്രമാതിത്വം തകര്‍ക്കണമെന്ന് തന്നെയാണ്് സുധാകരപക്ഷം മോഹിച്ചത്.സുധാകരനൊപ്പം നിലകൊണ്ട കെ മുരളീധരന് കനത്ത തിരിച്ചടിയാണ് സതീശന് നല്‍കിയത്. പാര്‍ലമെന്റ് ഇലക്ഷനില്‍ സിറ്റിംഗ് സീറ്റായിരുന്ന വടകരയില്‍ നിന്ന് തൃശൂരിലേക്ക് മുരളിയെ മാറ്റിയ കളിക്ക് പിന്നില്‍ സതീശനാണെന്ന് മുരളിക്ക് മനസിലായത് തോല്‍വിക്ക് ശേഷമാണ്. സതീശന് തന്റെ വിശ്വസ്ഥനായ ഷാഫിയെ വടകരയില്‍ മത്സരിപ്പിക്കുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്തു.
ഷാഫിയുടെ പാലക്കാട് സീറ്റ് സതീശന്റെ മറ്റൊരു വിശ്വസ്ഥനായ രാഹുല്‍ മാങ്കൂട്ടത്തെ ഇറക്കി വിജയിപ്പിക്കുകയും ചെയ്തതോടെ സതീശന് കോണ്‍ഗ്രസിലെ കിംങ് മേക്കറായി. സതീശനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസാനവാക്ക് എന്ന സ്ഥിതി വന്നതോടെ അരിശം പൂണ്ട സുധാകരന് രമേശ് ചെന്നിത്തലയെയും കെ മുരളീധരനെയും കാണുകയും പഴയ ടീമുകളെ ഒന്നിപ്പിച്ച് കൂടെ നിര്‍ത്തുകയും ചെയ്തു.
അദ്യമായി അനാരോഗ്യം ചൂണ്ടികാട്ടി കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്നുള്ള ചര്‍ച്ച ഡല്‍ഹില്‍ തുടക്കമിട്ടത് വി ഡി സതീശനും കെ സി വേണുഗോപാലും കൂടിയാണ്. പഴയ പടക്കുതിരകളെ പടിക്ക് പുറത്ത് നിര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം.സതീശനെ പ്രതിപക്ഷ നേതാവാക്കാനായി കളിച്ചത് ടി സിദ്ദീഖും ഷാഫി പറമ്പിലും അടക്കുള്ള യുവ എംഎല്‍എമാരായിരുന്നു. ഇവരാണ് രഹസ്യമായി ഒപ്പ് ശേഖരണം നടത്തിയതും ഹൈക്കമാന്റിന് ഇമെയില്‍ അയച്ചതും. ഇതുവെച്ചാണ് ഡല്‍ഹിയില്‍ കളിച്ച കെ സി വേണുഗോപാല്‍ രമേശ് ചെന്നിത്തലയെ വെട്ടി സതീശനെ പ്രതിപക്ഷ നേതാവായി അവരോധിച്ചത്. ഈ വിരോധം ഇപ്പോഴും സതീശനോട് ചെന്നിത്തലയ്ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് സുധാകരനോടൊപ്പം ചെന്നിത്തല ഉറച്ച് നില്‍ക്കുന്നത്.
മാത്രമല്ല കെപിസിസിയുടെ സംഘടനാ ജനറല്‍സെക്രട്ടറി എം ലിജുവാണ് സുധാകരന് വേണ്ടി കേരളത്തില്‍ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ലിജുവാണ് സുധാകരകൊണ്ട് മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുപ്പിച്ചത്. ഇവരാണ് സുധാകരന് മാറുകയാണെങ്കില്‍ സതീശനും മാറണമെന്ന അഭിപ്രായം ഉയര്‍ത്തുന്നത്. സുധാകരനെ അനുനയ നീക്കത്തിലൂടെ മാറ്റാനാണ് ഹൈക്കമാന്റ് ശ്രമിക്കുന്നത്. എന്നാല്‍ തിരിച്ചടി ഭയന്ന് പിന്മാറാനും സാധ്യതയുണ്ട്.