ഷെല്ലാക്രമണത്തില്‍ നര്‍ഗീസ് ബീഗം കൊല്ലപ്പെട്ടത് കുട്ടികളുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ

ദില്ലി: ജമ്മു കാശ്മീരിലെ ഉറി മേഖലയിലെ പാക് വെടിവെപ്പിന്റെ ദുരന്തം വിവരിച്ച് ഗ്രാമീണര്‍. കുട്ടികളുമായി കാറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ നര്‍ഗീസ് ബീഗം കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.

വാഹനത്തിന് സമീപം മോട്ടര്‍ ഷെല്‍ പൊട്ടിത്തെറിച്ചു. ചീള് കുത്തി കയറിയാണ് നര്‍ഗീസ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. കഴുത്തിലും പുറത്തും തലയിലും പരിക്കേറ്റിട്ടുണ്ട്. ഉറിയില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയില്ലെന്നും സൈന്യവും പൊലീസും ജില്ലാ ഭരണകൂടവും എല്ലാ സഹായവും നല്‍കിയെന്നും കൊല്ലപ്പെട്ട നര്‍ഗീസിന്റെ ബന്ധുക്കള്‍ പറഞ്ഞു.

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്നത്. പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളുമടക്കം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു. ഇന്നലെ രാത്രി ബാരാമുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ക്കുനേരെയടക്കം കനത്ത ഷെല്ലാക്രമണം ഉണ്ടായിരുന്നു. ഇതിന് മറുപടിയായി ഇന്ത്യന്‍ സൈന്യയും ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. ഇതിനിടെ, ജമ്മു നഗരത്തിലടക്കം പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയും ജമ്മുവില്‍ ആക്രമണം ഉണ്ടായത്. എന്നാല്‍, വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക് ഡ്രോണുകള്‍ തകര്‍ത്തു. ജമ്മുവില്‍ മുഴുവന്‍ ബ്ലാക്ക് ഔട്ടും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *