ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ ജില്ലാ കളക്ടര്‍ രേണുരാജും വിവാഹിതരായി

ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും ചോറ്റാനിക്കര വച്ച് വിവാഹിതരായി. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം ഏറ്റവും അടുത്ത ഐഎഎസ് സുഹൃത്തുക്കളെ വാട്സാപ്പിലൂടെയാണ് രണ്ടുപേരും അറിയിച്ചത്.

ഇരുവരും എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് സിവില്‍ സര്‍വീസിലെത്തുന്നത്. കൂടാതെ ദേവികുളം സബ് കലക്ടറായിരുന്നപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലിലൂടെ രണ്ടുപേരും നേടി. 2മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാം വിവാദ നായകനായിരുന്നു. ശ്രീറാമിന്റെ ആദ്യവിവാഹമാണിത്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തേ വേര്‍പിരിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *