കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 15 മിനുട്ട് വൈദ്യുതി നിയന്ത്രണം. 6.30 നും 11.30 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം . കല്‍ക്കരി ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. . ഈ സാഹചര്യത്തിലാണ് കേരളത്തിലും വൈദ്യുതി നിയന്ത്രണം.4580 മെഗാ വാട്ട് വൈദ്യുതിയാണ് ഇന്ന് വൈകീട്ട് മുതല്‍ രാത്രി 11.30 വരെ സംസ്ഥാനത്തിന് ആവശ്യം. എന്നാല്‍ കേരളത്തിന് വൈദ്യുതി ലഭിക്കുന്ന ജാര്‍ഖണ്ഡിലെ മൈഥോണ്‍ പവര്‍ സ്റ്റേഷനില്‍ ഉല്പാദനക്കുറവ് ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് 400 മുതല്‍ 500 മെഗാ വാട്ട് വരെ വൈദ്യുതി കുറച്ചായിരിക്കും വൈകീട്ട് ലഭിക്കുക. ഈ സാഹ?ചര്യത്തിലാണ് 15 മിനുട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ആശുപത്രികളിലും ആവശ്യസര്‍വീസ് ഫീഡറുകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല.