ദേശീയ പാത നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്യുന്നത് ദേശീയ പാത അതോറിറ്റി: മുഖ്യമന്ത്രി

ദേശീയ പാത നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദേശീയ പാത നിര്‍മിക്കുന്നതില്‍ ദേശീയ പാത അതോറിറ്റിയ്ക്ക് പ്രത്യേകമായ സജീകരണങ്ങളുണ്ട്. അതില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സര്‍ക്കാരിനോ ഇല്ല.
എല്ലാം ദേശീയ പാത അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് നടക്കുക. നിര്‍മാണത്തിലെ പ്രശ്‌നങ്ങളില്‍ LDF നെ പഴിചാരുകയാണ് ചെയ്യുന്നത്. കുറ്റപ്പെടുത്താന്‍ അവസരം ലഭിച്ചവര്‍ അത് ഉപയോഗിക്കുന്നു. സ്ഥലമേറ്റെടുത്ത് നല്‍കിയത് നാടിനോടുള്ള ഉത്തരവാദിത്തം കൊണ്ടാണ്. അതില്‍ യാതൊരു പിഴവുമില്ല മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേശീയപാത അതോറിറ്റിയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതരാകുകയായിരുന്നു. രാജ്യത്ത് എങ്ങുമില്ലാത്ത തുകയ്ക്ക് ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടുന്ന അവസ്ഥ സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിട്ടുണ്ട്. അത് യുഡിഎഫിന്റെ കെടുകാര്യസ്ഥതയുടെ ഫലമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു .
ഇപ്പോള്‍ ദേശീയ പാതയുടെ നിര്‍മാണം നടക്കുന്ന ചില ഭാഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അത് എല്‍ഡിഎഫിന്റെ മേല്‍ കുറ്റപ്പെടുത്തല്‍ ഉണ്ടാകുന്നു. പാത തകര്‍ന്നതില്‍ സംസ്ഥാനത്തിന് യാതൊരു ഉത്തരവാദിത്തവുമില്ല. കുറ്റപ്പെടുത്താന്‍ അവസരം ലഭിച്ചവര്‍ അത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സ്ഥലം ഏറ്റെടുത്ത് കൊടുത്തിരുന്നിലായിരുന്നുവെങ്കില്‍ റോഡ് പണികള്‍ ഉണ്ടാകിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നിബന്ധനകളുമായി കേന്ദ്രംമുന്നോട്ട് വരുന്നു. വിഹിതം ഔദാര്യമല്ല സംസ്ഥാനങ്ങളുടെ അവകാശം. കേരളത്തോട് കേന്ദ്രം വിരോധംവെച്ചു പുലര്‍ത്തുന്നു. നാലര ലക്ഷം വീടുകള്‍ ലൈഫ് പദ്ധതിയിലൂടെ നിര്‍മിച്ചു നല്‍കി. നാല് ലക്ഷത്തിലധികം പട്ടയം വിതരണം ചെയ്തു. കിഫ്ബിയ്ക്ക് വലിയ പരിഹാസവും എതിര്‍പ്പും നേരിടേണ്ടി വന്നു. തൊണ്ണൂറായിരം കോടിയുടെ വികസനം കിഫ്ബിയിലൂടെ നടപ്പാക്കി. കിഫ്ബി വായ്പ സംസ്ഥാന വായ്പയായി കണക്കാക്കുമെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. കേരളത്തിന്റെ ദുരവസ്ഥ കണ്ട് സഹായിക്കാന്‍ വന്നവരെയും മോദി സര്‍ക്കാര്‍ തടുത്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വ്യാജ കേസില്‍ യുവതിയെ മാസികമായി പീഡിപ്പിച്ച സംഭവം; പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും