പിണറായിസത്തിന് അവസാന ആണിയടിച്ചിരിക്കും: പിവി അന്‍വര്‍

കൊച്ചി : വലിയ ഭൂരിപക്ഷത്തില്‍ നിലമ്പൂരില്‍ യുഡിഎഫ് വിജയിക്കുമെന്ന് പിവി അന്‍വര്‍. 2026 ലെ തെരഞ്ഞെടുപ്പ് എങ്ങനെ ആകുമെന്നതിന്റെ ഒരു ഡെമോ ആയിരിക്കും നിലമ്പൂരിലെ തെരഞ്ഞെടുപ്പ്. പിണറായിസത്തെ അവസാനിപ്പിക്കാനാണ് ഞാന്‍ എല്ലാം ത്യജിച്ചത്. പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ഒപ്പമുണ്ടാകും.
പിണറായി ഭരണത്തിന്റെ യാഥാര്‍ത്ഥ്യം കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പിനെ കാണുന്നത്. യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. ആരാകണം യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് താന്‍ പറയില്ലെന്ന് പി.വി.അന്‍വര്‍ പ്രതികരിച്ചു.
സ്ഥാനാര്‍ത്ഥി ആരെന്ന് യുഡിഎഫ് പ്രഖ്യാപിക്കും. അതിന് അവകാശം അവര്‍ക്കാണെന്നും സങ്കീര്‍ണ്ണമായ ഒരു വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.