നവകേരള സദസിലെ സംഘര്‍ഷം: മുഖ്യമന്ത്രിയ്ക്കെതിരെ സ്വമേഥയാ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് കോടതി

നവകേരള സദസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റിന്റെ ഹര്‍ജി. ഹര്‍ജി പരിഗണിച്ച എറണാകുളം സിജെഎം കോടതി, സ്വമേഥയാ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് നിര്‍ദേശിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്കിയ ഹര്‍ജിയിലാണ് നിര്‍ദേശം. ജനപ്രതിനിധികള്‍ക്കെതിരെ കേസ് എടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണമെന്നാണ് കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തെത്തുടര്‍ന്ന് അപകട സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ബിന്ദുവിന്റെ കുടംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിക്കും.