ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റു മത ചിഹ്നങ്ങള്‍ ഒന്നും സേഫ് അല്ല: പി കെ കുഞ്ഞാലിക്കുട്ടി

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റു മത ചിഹ്നങ്ങള്‍ ഒന്നും സേഫ് അല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
മറ്റു മത ചിഹ്നങ്ങള്‍ കാണുമ്പോ രോഷം തോന്നുന്ന ആള്‍ക്കൂട്ടം ഉണ്ടാകാം. എന്നാല്‍ ഭരണ സംവിധാനങ്ങള്‍ അവര്‍ക്കൊപ്പം നിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
വിഷയത്തെ ശക്തമായി അപലപിക്കുന്നു. രാജ്യത്തിന്റെ മതേതര സാഹചര്യത്തിന് ഭീഷണിയാകുന്ന കാര്യം. ഇത് നാളെ എല്ലാ മത വിശ്വാസികള്‍ക്കും അപകടകരമായ സാഹചര്യമുണ്ടാക്കും. സിലബസുകളില്‍ പോലും വര്‍ഗീയത വളര്‍ത്തുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസും മതേതര പാര്‍ട്ടികളും രാജ്യം ഭരിച്ചിരുന്നപ്പോള്‍ കേട്ടു കേള്‍വിയില്ലാത്ത സംഭവമാണിത്. മത പരിവര്‍ത്തനം നടത്തിയോ ഇല്ലയോ എന്ന് പോലും പരിശോധിക്കാതെ വകുപ്പ് ചുമത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ പോലും പച്ചയ്ക്ക് വര്‍ഗീയത പറയുന്ന സാഹചര്യത്തിലേക്ക് പോയി എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തില്‍ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.