ഐ.എന്‍.ടി.യു.സി ജൂബിലി സമ്മേളനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി എം.പി വിട്ടു നിന്നു.

സംഘടനയുമായി ഇടഞ്ഞു നില്ക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സമ്മേളനം ബഹിഷ്കരിച്ചു. അവസാന നിമിഷം വരെ രാഹുല്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു തന്നെയായിരുന്നുഐ.എന്‍.ടി.യു.സി നേതൃത്വത്തിന്റെ വിശ്വാസം. എന്നാല്‍ എത്തില്ലെന്നുള്ള അറിയിപ്പ് എത്തിയത് നേതൃത്വത്തെ അമ്പരപ്പിച്ചു.

സംസ്ഥാനത്തെയും ഡല്‍ഹിയിലേയും ചില നേതാക്കളുടെ ഇടപെടല്‍ മൂലമാണ് രാഹുല്‍ വിട്ടു നില്ക്കാന് കാരണമായതെന്നാണ് ഐ.എന്‍.ടി.യു.സി നേതാക്കള്‍ സംശയിക്കുന്നത്. ഇതില്‍ കടുത്ത അതൃപ്തിയിലാണ് നേതാക്കള്‍. സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എ.കെ ആന്റണിയും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും
പങ്കെടുത്തു. പ്രതിപക്ഷനേതാവ് വി.ഡി.സതീശന് സ്ഥലത്തുണ്ടായിട്ടും ബഹിഷ്കരിച്ചു.